Articles

[Articles][twocolumns]

Stories

[Stories][bsummary]

Technology

[Technology][bleft]

നന്ദിതഞാനീ പ്രഭാതത്തിൽ നന്ദിതയെ പഠിക്കുകയായിരുന്നു...
അന്ന്...
ഇളം നീല വരകളുള്ള വെളുത്ത കടലാസ്സില്‍ നിന്റെ ചിന്തകള്‍ പോറി വരച്ച്‌ എനിക്ക് നീ ജന്മദിനസമ്മാനം തന്നു.


തീയായിരുന്നു നിന്റെ തൂലികത്തുമ്പില്‍, എന്നെ ഉരുക്കാന്‍ പോന്നവ, അന്ന് തെളിച്ചമുള്ള പകലും നിലാവുള്ള രാത്രിയുമായിരുന്നു...

നന്ദിതയുടെ വരികളാണിത്...
പഠനകാലത്തോ ഒഴിവു സമയത്തോ ഒന്നും നന്ദിത എഴുതിയിരുന്നതായി ആർക്കും അറിയില്ലായിരുന്നു. ഇത്രയും നെരിപ്പോടുകൾ പേറിയാണവൾ ജീവിച്ചതെന്നും...

ചിലപ്പോൾ മരണത്തിന് നന്ദിതയോട് അസൂയയായിരുന്നിരിക്കണം, ഏറെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടും പുഞ്ചിരിയോടെ മാത്രം ജീവിതത്തെ സ്വീകരിച്ച നന്ദിത, എല്ലാവരോടും എല്ലാം തുറന്നു പറഞ്ഞിരുന്നു എന്ന് അടുപ്പമുള്ള എല്ലാവരും വിശ്വസിച്ചിരുന്നവൾ... അപ്പോഴും മരണം അതിന്റെ കറുത്ത ചിറകുകള്‍ വിരിച്ച് നന്ദിതയെ പ്രണയിക്കുകയായിരുന്നിരിക്കാം...

പ്രിയപ്പെട്ട കവയത്രി... നിന്റെ മനസിന്റെ വിശാലത എനിക്കുണ്ടായിരുന്നെങ്കിൽ ഇതിനും എത്രയോ കാലം മുൻപ് ഞാൻ നിന്നെ അറിയുമായിരുന്നു...

എന്നെ ഗര്‍ഭം ധരിച്ച സമയത്ത്‌ അമ്മയുടെ ആരോഗ്യം ഭദ്രമായിരുന്നില്ല. പ്രസവം ഒഴിവാക്കണമെന്ന് നാട്ടുവൈദ്യന്മാര്‍ വിധിച്ചു. ഗര്‍ഭമലസാനുള്ള മരുന്നുകള്‍ കൊടുത്തു. പക്ഷേ ഫലിച്ചില്ല. ജനിക്കാന്‍ വിധിക്കപ്പെട്ടവനായതുകൊണ്ടാവും, ഞാന്‍ പിറന്നു."
:എം. ടി. വാസുദേവന്‍ നായര്‍

അതു കൊണ്ട്  മലയാളത്തിന്    നല്ലൊരു   സാഹിത്യകാരനെ കിട്ടി...അതിലൂടെ മലയാളഭാഷയ്ക്ക് ഓമനിയ്ക്കാന്‍  കുറെ കൃതികളും...

ഇവിടെ ഉത്തരമുണ്ട്, പക്ഷേ നന്ദിതാ...നീ...
നിന്നെ മറക്കുകയെന്നാല്‍ മൃതിയാണെന്ന് ഞാന്‍ നീ മാത്രമാണെന്ന്...
ഇങ്ങനെയും പറഞ്ഞു വച്ചിരുന്നു എന്നു ലോകമറിഞ്ഞത് നീ പോയ ശേഷമാണ്.. വായിക്കും തോറും ചോദ്യങ്ങളുടെ എണ്ണം കൂടി കൂടി വരുന്നു, നിന്നോടുളള അടുപ്പവും, ആദരവും...

ഒരു മരതകക്കല്ലിൻ്റെ ഓർമ്മയ്ക്ക് - അനന്തമായ സ്നേഹം ചുവന്ന ഹൃദയത്തിലൊളിച്ചു വച്ച ഒരു കൊച്ചു മഞ്ചാടിയുടെ നൊമ്പരത്തിന് - ഒരു പൗർണ്ണമിയിൽ നീന്തിത്തുടിക്കുന്ന ആർദ്രയാം ആതിരയുടെ നിറവാർന്ന അലിവിന് - ചേലാചഞ്ചം പിടിച്ചു വലിക്കുന്ന ഉണ്ണിയുടെ സ്നിഗ്ധമാം പുഞ്ചിരിക്ക് - അഗ്നി പെയ്തെത്തുന്ന മീനമാസത്തിലെ സൂര്യൻ്റെ സാന്ദ്രമാം കനിവാർന്ന സ്നേഹത്തിന് - എൻ്റെ ജന്മം പകുത്തു കൊടുക്കുന്നു ഞാൻ. എൻ്റെ ഈശ്വരൻ്റെ ചുവന്ന പാദങ്ങളിലെ രക്തമായ് അലിഞ്ഞു ചേരാൻ ഇനി ആത്മാവിൻ്റെ തപസ്സ്.

നന്ദിത 1993 ഡിസംബർ 29

നീ ഇവിടെ ഉണ്ടെന്നറിയാം,  എഴുത്തുപുരകളിലും, ഞങ്ങളുടെ വായനാമുറികളിലും, സ്വപ്നാടനത്തിലും നിന്റെ മുഖമുണ്ട്. ഓർമ്മകളുടെ മാറാലമൂടിയ, ഇരുൾ വീണ എന്റെ കോലായിലും നിന്റെ സാമീപ്യം ഞാനറിയുന്നു. ചിതലരിച്ചിട്ടില്ലാത്ത നീ എന്ന പുസ്തകതാളിന്റെ ഓരോ വരികളിലും ആ അഗ്നി നിലാവിനെ ഞാൻ തൊടുന്നു, നിനക്ക് മരണത്തോടുണ്ടായിരുന്ന പ്രണയം കാണുന്നു.

നന്ദിത..... പ്രിയപ്പെട്ടവളെ... വിദൂരമല്ലാത്ത, നിന്നെ തഴുകിയ ആ മൃതുവിനെ പ്രണയിച്ചോട്ടെ... ഞാനും...

കൊട്ടാരക്കര ഷാ

About the Author
Shah Kottarakkara Siraj started his literary career early. His father, a columnist in Chandrika newspaper encouraged him to write news reports at a very young age. He had authored a novel by the title 'Balachandranum Mohiniyum'. He is currently working on his next novel 'Lokasakshyam.'

Find him on Facebook: Shah Kottarakkara Siraj

No comments: