Articles

[Articles][twocolumns]

Stories

[Stories][bsummary]

Technology

[Technology][bleft]

ചിന്മയ


"എൻ്റെ ഏറ്റവും വലിയ അഗ്രഹമെന്താന്നറിയോ ജീവൻ''

ആകാംക്ഷയിൽ ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കി

"കളിയാക്കരുത്.."

"ഇല്ല, നീ പറ"

"Me with your baby inside my belly and you trying to hear our baby"

ഞാൻ ജീവിച്ചതിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്..

"എനിക്ക് എന്തൊക്കെയോ പ്രോബ്ലം ഫീല് ചെയ്യുന്നു ജീവാ., ആം ഡിസ്റ്റേർബ്ഡ്. നീയൊരു ക്രിസ്ത്യൻ ഞാനൊരു തമിഴ് ബ്രാഹ്മിൺ. പിന്നെ ഈ ഏജ് ഡിഫറൻസും. അപ്പ എന്നെ കല്യാണം കഴിപ്പിക്കാൻ തിടുക്കം കൂട്ടുവാ."

തല താഴ്ത്തിവച്ച് എൻ്റെ മുഖത്തേയ്ക്ക് നോക്കാതെ അവൾ പറഞ്ഞു.

''പോയേ... ഹിപ്പോക്രാറ്റാ നീ.. പുറത്ത് വലിയ മോഡേണാണന്നാ ഭാവം.. സ്ത്രീ വിമോചനവും കോപ്പും കുടചക്രവും പുറത്ത് പ്രസംഗിക്കും. വീട്ടിൽ അമ്മ പറയുന്നേ കേൾക്കൂ.. ബി ലൈക്ക് മൈ ചിന്നു.. സോറി ചിന്മയ..''

ഞാൻ ചിരിച്ചു..!
ആ മലമുകളിലെ ഏറ്റവും ഉയരം കൂടിയ കല്ലിലായിരുന്നു ഞങ്ങൾ ഇരുവരും ഇരുന്നത്.

അവളുടെ ഒരു കൈയ്യിൽ ഹാൻഡ് ബാഗിൻ്റെ വള്ളിയും, മറു കൈപ്പത്തി എൻ്റെ കൈപ്പത്തിയിൽ കോർത്തും.

''ജീവാ, കളിയാക്കെണ്ട നീ.."

തമ്മിൽ കോർത്ത കൈപ്പത്തികളിൽ നിന്ന് അവളുടെ കൈപ്പത്തിയെ അവൾ സ്വതന്ത്രയാക്കി.

''ചിലപ്പൊ ഒാർക്കും ഒന്നും വേണ്ടാരുന്നൂന്ന്.. ആഗ്രഹിക്കുന്നപോലെ ഒന്നും നടന്നില്ലങ്കിൽ, ജീവാ, ഞാൻ... എനിക്കറിയില്ല.. No one will see me again" .
ചുരിദാറിൻ്റെ ഷാൾ കൊണ്ട് അവൾ മുഖം തുടച്ചു.

ഞാനവളുടെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ച്നോക്കി. ത്രസ്സിപ്പിക്കുന്ന തരത്തിലൊരു പേടി ആ കണ്ണുകളിൽ ഞാൻ കണ്ടു.

"ഞാനാണേ ഹാപ്പിയായിട്ട് ജീവിക്കും കേട്ടോ ചിന്നു. ജീവിതത്തിൽ ഒരുപാട് കാര്യങ്ങള് ചെയ്ത് തീർക്കാനുണ്ട്.. ഒരു ലൗ വിന് വേണ്ടി, അതൊന്നും കിനാസ്വപ്നങ്ങളാക്കാൻ I'm not ready.! നിന്നേ എനിക്കൊത്തിരി ഇഷ്ടാ..and I don't wish to leave you, Chinmaya"

"ചിന്നു"
എന്നെ തിരുത്തിയതിനു ശേഷം അവൾ ചിരിച്ചു.

പറന്ന തലമുടിയിഴകൾ ചെവിപ്പിറകിലേയ്ക്ക് ഒതുക്കി അവൾ.
"'ജീവാ, ഒരു ക്വൊസ്റ്റ്യൻ. What if, എന്നെ കല്യാണം കഴിക്കാൻ പറ്റിയില്ലയെങ്കിൽ, വീട്ടുകാർ സമ്മതിച്ചില്ലയെങ്കിൽ.."

"I don't know, I'll wait. But ഞാൻ അതുകൊണ്ട് താടി വളർത്തി നിരാശകാമുകനെപ്പോലെ , ഏത്"
ആ ചോദ്യത്തിൻ്റെ തീവ്രത ഉള്ളിലൊതുക്കി എൻ്റെ മുഖത്തെ ചിരി.

"കണ്ണുചുമന്ന്, എപ്പോഴും ഗൗരവം, കൈയ്യിൽ ഒരു ഹാഫ് ബോട്ടിൽ എപ്പോഴും പോക്കറ്റിൽ"
എൻ്റെ ചിരിയെ കുട്ടുപിടിച്ച് അവൾ.

"അതേ...ഹാഫല്ല, ഫുൾ..!  പിന്നെ ക്ലീഷേ ആണെന്നറിയാം,എന്നാലും. What if, the same question. ഞാനല്ലാതെ മറ്റൊരാൾ."

"ഞാൻ പിന്നെ ഉണ്ടാകില്ല. That's all what I know, പോണം, സമയമൊരുപാടായി."
വാച്ചിലെ ഡയലിൽ നോക്കി അവൾ..

നേരെ വിജനതയിലേയ്ക്കു നോക്കിയിരുന്ന അവളുടെ മുഖത്തേയ്ക്ക് ഞാൻ നോക്കി.

''I love you Chinnu''

''I love you too Jeevan"

ഞാനെൻ്റെ കൈപ്പത്തി അവൾക്ക് നേരെ നീട്ടീ..
.
പെട്ടന്നായിരുന്നു എൻ്റെ ഫോൺ റിംഗ് ചെയ്തത്.. അവൾക്കു നേരെ നീട്ടീയ തുറന്ന ഒരു കൈപ്പത്തിയും പിന്നെ മറുകൈയ്യിൽ ഫോണും
.
.
"ഹലോ"
.
ഹ..ഹലോ..ചിന്മയയാണ്.

അപ്പോഴേയ്ക്കും ഒരുപാട് വസന്തകാലങ്ങൾ കൊഴിഞ്ഞ്പോയിരുന്നു.

"ഹലോ"

ശൂന്യതയിലേയ്ക്ക് നീട്ടീതുറന്ന എൻ്റെ കൈപ്പത്തിയിൽ ഞാനടച്ചു.

"'ജീവാ.. എന്നെ ഒാർക്കുന്നുണ്ടോ.."

"ചിന്മയയല്ല.. ചിന്നു.. ഇപ്പൊ ചിന്മയ സച്ചിദേവ്.... ചിന്നു ഞാൻ...ഞാൻ.. നമ്മുടെ സ്ഥിരം സ്പോട്ടിലാണ്... ഞാൻ...ലേറ്റാകുന്നു..മലയിറങ്ങണം"
എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു, ആ ചെറിയ ചിരിയ്ക്കിടയിൽ..

ഒരുപക്ഷേ, ഈയൊരു നിമിഷത്തിനുവേണ്ടിയാകാം ഞാൻ ഇത്രയും വർഷം കാത്തിരുന്നത്
ആ മലമുകളിലെ കല്ല് ഇന്ന് ശൂന്യമാണ്.. ഞാനും എൻ്റെ ജീവനില്ലാത്ത ഒാർമ്മകളും ഇന്നും ആ കല്ലിന്മേൽ പോയിരിക്കും..
ആ ദിവസങ്ങൾ, ആ നിമിഷങ്ങൾ ഒരുവട്ടം കൂടി അനുഭവിക്കാൻ.

About the Author
Akhil Joseph, A chemical engineering graduate from Amal Jyothy College of Engineering is a film aspirant, a voracious day dreamer, born happy table drummer, avid reader, blogger and a filmmaker. Film director at YES Malayalam Short film.

Find him On Facebook: Akhil Joseph

No comments: